Skip to main content

ഒരു കോടി ഫല വൃക്ഷത്തൈകളുടെ  വിതരണോദ്ഘാടനം സംഘടിപ്പിച്ചു

പൊന്നാനി മണ്ഡലത്തില്‍ ഒരു കോടി ഫല വൃക്ഷത്തൈ വിതരണ പദ്ധതിക്ക് തുടക്കമായി. വിതരണോദ്ഘാടനം പെരുമ്പടപ്പ് പാറ ജി.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രകൃതിയെ പച്ചപ്പണിയിക്കുന്നതിനോടൊപ്പം പഴവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍  ഒരു കോടി ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്. പേര, കറിവേപ്പില, അത്തിപ്പഴം എന്നിവയുടെ തൈകളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. രാസവസ്തുക്കളടങ്ങിയ ഇറക്കുമതി ഫലവര്‍ഗ്ഗങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം ജൈവവളമുപയോഗിച്ച് സ്വന്തം വീട്ടുവളപ്പില്‍ തന്നെ ഫലവൃക്ഷങ്ങള്‍ ഉല്പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തതയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഉദ്ഘാടന ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്തംഗം എ.കെ. നാസര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എ.എച്ച്. റംഷീന, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സൗദ അബ്ദുല്ല, കൃഷി അസി. ഡയറക്ടര്‍ ഷീല, വാര്‍ഡ് മെമ്പര്‍ സക്കറിയ, കൃഷി ഓഫീസര്‍ സുദര്‍ശന്‍, എം.സുനില്‍ എന്നിവര്‍ സംബന്ധിച്ചു.

date