Skip to main content

ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്ത് പെരിന്തല്‍മണ്ണയില്‍ പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ 2,000ല്‍ പരം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ നിര്‍വ്വഹിച്ചു. ആഗോള താപനവും പ്രകൃതി ക്ഷോഭങ്ങളും വരള്‍ച്ചയും  കാലഘട്ടത്തിലെ വലിയ ജീവല്‍ പ്രതിസന്ധികളാണ് പ്രകൃതിയോട് സമരസപ്പെട്ടു മുന്നോട്ടു പോവുന്ന കാര്യത്തില്‍ മനുഷ്യ സമൂഹത്തിനു വീഴ്ച  വരാന്‍ പാടില്ലെന്നും പ്രകൃതിക്ക് അനുയോജ്യമായ വികസന അജണ്ടകള്‍ക്കാണ് ഇനിയുള്ള കാലം കൈ കോര്‍ക്കേണ്ടടിതെന്നും എം.എല്‍.എ പറഞ്ഞു. കുന്നക്കാട്ടുകുഴി കോളനിയിലെ കുട്ടികള്‍ക്ക് എം.എല്‍.എ തൈകള്‍ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. നൗഷാദലി, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മാനു, നാലകത്ത് ഷൗക്കത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ടീച്ചര്‍, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date