Skip to main content

ജില്ലാ പഞ്ചായത്ത് പരിസരം ഹരിതാഭമാക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

 

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ഇടുക്കി സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍  ജില്ലാ പഞ്ചായത്ത് പരിസരം ഹരിതാഭമാക്കാല്‍ പദ്ധതിയുടെ ഉദ്ഘാടനം എം. എം. മണി എംഎല്‍എ നിര്‍വഹിച്ചു. പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. വന സംരക്ഷണവും മരം നട്ടു പിടിപ്പിക്കലും മുന്നോട്ടുള്ള ജീവിതത്തില്‍ അത്യാന്താപേക്ഷിതമാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിസരം ഹരിതാഭമാക്കല്‍ പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ദേശീയ പാത, സംസ്ഥാന പാത, പിഡബ്ലിയുഡി തുടങ്ങിയവയുടെ വഴിയോരത്തു പൂമരങ്ങള്‍ നട്ടു പിടിപ്പിച്ചു ഇടുക്കിയുടെ ഭംഗി വര്‍ധിപ്പിക്കും. ഇത് വഴി ടൂറിസം മേഖല വികസിപ്പിക്കാന്‍ സാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇടുക്കി ഫ്ളയിംഗ് സ്‌ക്വാഡ് ഡിവിഷന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷാണ്‍ട്രീ ടോം മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പുനരുജ്ജീവനത്തിന്റെയും സംരക്ഷണത്തിന്റെയും പ്രാധാന്യത്തെയും കുറിച്ചു സംസാരിച്ചു. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം, ആവാസ വ്യവസ്ഥ, പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം, പ്രകൃതി ചൂഷണം, തുടങ്ങിയവയുടെ പ്രാധാന്യത്തിന്റെ അവശ്യകതയെ കുറിച്ചും അദ്ദേഹം യോഗത്തില്‍ പ്രതിപാദിച്ചു.

ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടാനുള്ള മരത്തൈ ചടങ്ങില്‍ എംഎം മണി എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്  കൈമാറി.

   ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. എന്‍ മോഹനന്‍, കെജി സത്യന്‍, ജോസഫ് കുരുവിള , എംജെ ജേക്കബ്, എസ്പി രാജേന്ദ്രന്‍, സി രാജേന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സിവി വര്‍ഗീസ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാജു ജോസഫ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍   പി. കെ വിപിന്‍ദാസ്,  തുടങ്ങിയവര്‍ പങ്കെടുത്തു.
 

date