Skip to main content

മെഗാ ആന്റിജൻ പരിശോധന ക്യാമ്പ് നടത്തി 

 

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഗാ ആന്റിജൻ പരിശോധന ക്യാമ്പ് നടത്തി. ജൂൺ അഞ്ച്, ഏഴ് ദിവസങ്ങളിലായി രണ്ട് ഡോക്ടർമാർ, രണ്ടു ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന മൊബൈൽ പരിശോധന യൂണിറ്റും മുതുകുളം സി.എച്ച്.സി യിലെ ഡോക്ടർ, നഴ്‌സുമാർ, മറ്റു ജീവനക്കാർ എന്നിവരും ചേർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 373 പേരുടെ സാമ്പിൾ പരിശോധിച്ചു.

ആദ്യ ദിവസം മുതുകുളം ഗ്രാമപഞ്ചായത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളെയും ഹോട്ടലുകളിലെ ജീവനക്കാരെയുമാണ് പരിശോധിച്ചത്. പിന്നീട് കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങളെയും സമ്പർക്കത്തിൽ വന്നവരെയും രോഗലക്ഷണങ്ങൾ ഉള്ളവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. രോഗവ്യാപനം തടയാനാണ് മെഗാ പരിശോധന ക്യാമ്പ് നടത്തിയത്.

date