Skip to main content

വാക്സിനേഷന്‍ 8 മുതല്‍

പത്തനംതിട്ട ജില്ലയില്‍ 40 മുതല്‍ 44 വയസു വരെയുള്ളവരുടെ വാക്സിനേഷന്‍ ഇന്നു(8) തുടങ്ങും. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ജില്ലയിലെ ഏഴ് മേജര്‍ ആശുപത്രികള്‍, ഒന്‍പത്  ബ്ലോക്ക്തല സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വാക്സിന്‍ നല്‍കുന്നത്. 

ഒരു വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഒരു ദിവസം 50 പേര്‍ക്കു വീതമാണ് വാക്സിന്‍ നല്‍കുന്നത്.ഇ തിനായി www.cowin.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്സിന്റെ ലഭ്യത അനുസരിച്ച് വാക്സിനേഷന്‍ തുടരും.

date