Skip to main content

മലിനമായ വേലപ്പാം തോടിന്റെ  പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം

 

ആലപ്പുഴ: വയലാർ ഗ്രാമപഞ്ചായത്തിലെ വേലപ്പാംതോട് ഇനി തെളിഞ്ഞൊഴുകും. വർഷങ്ങളായി നീരൊഴുക്ക് തടസപ്പെട്ട് മലിനമായി കിടക്കുന്ന തോടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. തോട്ടിലെ മാലിന്യം നീക്കം ചെയ്യൽ, ആഴം കൂട്ടൽ, സൗന്ദര്യവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ. തോടിനെ പുല്ലഞ്ചിറ കായലുമായി ബന്ധിപ്പിക്കുന്ന ഭാഗം യന്ത്രസഹായത്തോടെ ആഴം കൂട്ടുന്ന പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്.

തോട് വൃത്തിയാക്കുന്നതിലൂടെ പ്രദേശത്തെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാകുമെന്നും പഞ്ചായത്തിലെ മറ്റു തോടുകൾ കൂടി ആഴം കൂട്ടി വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി പറഞ്ഞു.

date