Skip to main content

ശുചീകരണ സാമഗ്രികൾ വിതരണം ചെയ്ത് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

 

ആലപ്പുഴ: മഴക്കാല പൂർവ്വ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡർ ഉൾപ്പെടെയുള്ള സാമഗ്രികൾ   വിതരണം ചെയ്ത് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ വിതരണോദ്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രമോദ് അരൂക്കുറ്റി ഗവൺമെന്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. സേതുമാധവന് നൽകി നിർവഹിച്ചു.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൻറെ ഭാഗമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 13 ഡിവിഷനുകളിലെ എല്ലാ വീടുകളിലേക്കും ആവശ്യമായ ബ്ലീച്ചിംഗ് പൗഡറും ഇതോടൊപ്പം വിതരണം ചെയ്തു.

 അരൂക്കുറ്റി ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ, ആരോഗ്യ പ്രവർത്തക റീന രാജേഷ്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date