Skip to main content

പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ  കുടിശ്ശിക ലഭിക്കാനുള്ളവർ വിവരം നൽകണം

 

ആലപ്പുഴ: പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്  ശേഖരിക്കുന്നു. കുടിശ്ശിക അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. 

പെൻഷൻ പദ്ധതികൾ ഏർപ്പെടുത്തിയതിനു ശേഷം ഇതേവരെ പത്രപ്രവർത്തക പെൻഷൻ/പത്രപ്രവർത്തകേതര പെൻഷൻ/ 50 ശതമാനം പത്രപ്രവർത്തക പെൻഷൻ/ 50 ശതമാനം പത്രപ്രവർത്തകേതര പെൻഷൻ/ വിവിധ കുടുംബ പെൻഷനുകൾ/ 2000നു മുൻപുള്ളവരുടെ പെൻഷൻ തുടങ്ങിയ ഇനങ്ങളിൽ കുടിശ്ശിക ഉള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ നിലവിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവർ താഴെ പറയുന്ന വിവരങ്ങൾ/രേഖകൾ അടിയന്തരമായി ജില്ല ഇൻഫർമേഷൻ ഓഫീസിൽ ഇ-മെയിൽ മുഖേനയോ തപാൽ മുഖേനയോ അറിയിക്കണം. 

പേര്, വിലാസം, പെൻഷൻ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്നു മുതൽ എന്നു വരെയുള്ള കുടിശിക ലഭിക്കാനുണ്ട് (മാസവും വർഷവും) എന്നീ വിവരങ്ങളാണ് നൽകേണ്ടത്. പെൻഷൻ അനുവദിച്ച ഉത്തരവിന്റെ കോപ്പി/ പെൻഷൻ കൈപ്പറ്റിയതു രേഖപ്പെടുത്തിയ ട്രഷറി പാസ് ബുക്കിന്റെ പകർപ്പും ഇതോടൊപ്പം അയയ്ക്കണം. 

കോവിഡ് പശ്ചാത്തലത്തിൽ രേഖകൾ ഓഫീസിൽ നേരിട്ട് നൽകേണ്ടതില്ല. അയയ്‌ക്കേണ്ട ഇ-മെയിൽ വിലാസം prdalppy@gmail.com തപാൽ വിലാസം:ജില്ല ഇൻഫർമേഷൻ ഓഫീസർ, ജില്ല ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ പിൻ: 688001. വിശദവിവരത്തിന് ഫോൺ: 9495119702. 

date