Skip to main content

ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന, മലയാളം മീഡിയം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്കും ചേലക്കരയിലെ ഇംഗ്ലീഷ് മീഡിയം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്കും പ്രവേശനത്തിനായി അപേക്ഷിക്കാം. 2021-22 അധ്യയനവര്‍ഷത്തെ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷകള്‍ ക്ഷണിച്ചത്. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.

 

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 

നാലാം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ്, എന്നിവ അപേക്ഷയ്ക്കൊപ്പം നല്‍കണം. ജില്ലാ പട്ടികജാതി വികസന ഓഫീസ്, കോര്‍പ്പറേഷന്‍/നഗരസഭ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ.എം ആര്‍ എസ് വടക്കാഞ്ചേരി/ചേലക്കര എന്നിവിടങ്ങളില്‍ ജൂണ്‍ 10-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 9 ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കുന്നതാണ്. പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും. അപേക്ഷകരുടെ മേല്‍വിലാസം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, പുസ്തകങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487-2360381.

date