Skip to main content

കോവിഡാനന്തര ഫിസിയോതെറാപ്പി ചികിത്സയ്ക്ക്  അവസരമൊരുക്കി അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്

 

ആലപ്പുഴ: കോവിഡ് 19 രോഗം ഭേദമായതിനു ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതതകൾക്ക് പരിഹാരം കാണുന്നതിനായി കോവിഡാനന്തര ഫിസിയോതെറാപ്പി ചികിത്സയൊരുക്കി അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ് കോർഡിനേഷന്‍റെ സഹായത്തോടെയാണ് ‘ഉന്നതി’ എന്ന പദ്ധതി നടപ്പാക്കുന്നത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണിത് നടപ്പാക്കുക. കോവിഡാനന്തരം ക്ഷീണം, കിതപ്പ്, തളർച്ച, നടക്കാൻ ബുദ്ധിമുട്ട്, തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ, ശ്വാസം തിങ്ങൽ, ചുമ, ശരീരം വേദന, നാഡി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായാണീ പദ്ധതി. ഫോൺ : 9497259948, 9895884559.

date