Skip to main content

ഹരിത കേരളം: കാഞ്ഞങ്ങാട് അലാമിക്കുളം പുനർജനിക്കുന്നു

കാഞ്ഞങ്ങാട് ആലാമിക്കുളം ഹരിത കേരളം പദ്ധതിയിലൂടെ പുനർജനിക്കുന്നു. കാട് മൂടി മാലിന്യ കൂമ്പാരമായിരുന്ന പൊതുകുളമാണ് നവീകരിച്ച് സംരക്ഷിച്ച് നിർത്തുന്നത്. അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലേക്ക് ആവിശ്യമായ ശുദ്ധജലം ഈ കുളത്തിൽ നിന്ന് ലഭ്യമാക്കും. കുളം സംരക്ഷിക്കണമെന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമായിരുന്നു. നിലവിൽ ചെറുകിട ജലസേചന വകുപ്പ് മുഖേന നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. കുളം സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമതിലും സൗന്ദര്യവത്കരണവും ഉൾപ്പെട്ടയുള്ള പ്രവൃത്തികളാണ് നടന്നു വരുന്നത്.
കാഞ്ഞങ്ങാടിന്റെ പഴയ കാല കാർഷിക ചരിത്രത്തിലും അലാമിക്കളിയെന്ന അനുഷ്ഠാനകലയുമായി ഈ കുളത്തിന് ബന്ധമുണ്ട്. സമീപ പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കും അലാമിക്കുളത്തെ ആശ്രയിക്കുന്നു.
17 ലക്ഷം രൂപ വകയിരുത്തിയാണ് കുളം നവീകരണം നടത്തുന്നത്. കരിങ്കല്ല്, കോൺക്രീറ്റ്, ചെങ്കല്ല് എന്നിവ ഉപയോഗിച്ചുള്ള കെട്ടിനൊപ്പം ചെങ്കല്ല് കൊണ്ട് ചുറ്റുമതിലും പൂന്തോട്ടവും ഉൾപ്പെടുത്തിയ പദ്ധതി ജൂലൈ അവസാന വാരത്തോടെ പൂർത്തിയാകുമെന്ന് മൈനർ ഇറിഗേഷൻ കാഞ്ഞങ്ങാട് അസി. എഞ്ചിനീയർ സനൽ തോമസ് പറഞ്ഞു.

date