Skip to main content

പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികള്‍ പ്രകാരം കുടിശ്ശിക ലഭിക്കാനുള്ളവര്‍  വിവരം നല്‍കണം

പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികളുടെ  ഗുണഭോക്താക്കളില്‍ കുടിശ്ശിക തുക  ലഭിക്കാനുള്ളവരുടെ വിവരം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  ശേഖരിക്കുന്നു. കുടിശ്ശിക  അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതുവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍/ 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍/ 50 ശതമാനം പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍/ വിവിധ കുടുംബ പെന്‍ഷനുകള്‍/ 2000നു മുന്‍പുള്ളവരുടെ പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ കുടിശ്ശികയുള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിലവില്‍ കുടിശ്ശിക തുക  ലഭിക്കാനുള്ളവര്‍ താഴെ പറയുന്ന വിവരങ്ങള്‍/രേഖകള്‍ അടിയന്തരമായി  ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ഇ-മെയില്‍ മുഖേനയോ, തപാല്‍ മുഖേനയോ അറിയിക്കണം. പേര്, വിലാസം, പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്നു  മുതല്‍ എന്നു വരെയുള്ള കുടിശിക ലഭിക്കാനുണ്ട് (മാസവും വര്‍ഷവും) എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ കോപ്പിയും പെന്‍ഷന്‍ കൈപ്പറ്റിയതു രേഖപ്പെടുത്തിയ ട്രഷറി പാസ് ബുക്കിന്റെ കോപ്പിയും ഇതോടൊപ്പം അയയ്ക്കണം. കോവിഡ് പശ്ചാത്തലത്തില്‍ രേഖകള്‍ ഓഫീസില്‍ നേരിട്ട്  നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ /മേഖലാ ഓഫീസുമായി ഫോണ്‍ മുഖേന  ബന്ധപ്പെടാം. തപാല്‍/ ഇ-മെയില്‍ വിലാസം: (മേഖല ഓഫീസ്)-  മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്, ddprdkkd@gmail.com, 0495 2371096,
(ജില്ലാ ഓഫീസ്)- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം, സിവില്‍ സ്റ്റേഷന്‍, 676505, diomlpm@gmail.com, 0483 2734387.

date