Skip to main content

കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം

ജൂലായ് 30, 31 തിയതികളിൽ നടത്തുന്ന കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്  അഞ്ച് ലൈവ് ടെസ്റ്റുകൾ നടത്തുന്നു. 2021-23 ബാച്ചിലേക്ക് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്. സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക.  രജിസ്‌ട്രേഷൻ ലിങ്ക്  http://bit.ly/kmatmockregistration കൂടുതൽ വിവരങ്ങൾക്ക് 8548618290, 9188001600.
പി.എൻ.എക്സ് 1820/2021

date