Skip to main content

കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

നന്ദിയോട് പഞ്ചായത്തില്‍ 13-ാം വാര്‍ഡ്, ആര്യനാട് പഞ്ചായത്തില്‍ മൂന്ന്, 11, 16, 17, 13 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണുകളായും ചെറുന്നിയൂര്‍ പഞ്ചായത്തിലെ വെണ്ണിക്കോട് വാര്‍ഡില്‍ വലിയമൂല കോളനിയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

 

രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നു ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന പുല്ലമ്പാറ, മാണിക്കല്‍ പഞ്ചായത്തുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇവ ഇനി കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളില്‍ തുടരുന്നതിനാല്‍ ചെമ്മരുതി, ഒറ്റൂര്‍, ആര്യങ്കോട്, കാഞ്ഞിരംകുളം, ഉഴമലയ്ക്കല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, മടവൂര്‍, കൊല്ലയില്‍, ചെങ്കല്‍ പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍ത്തന്നെ തുടരും. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകും. 

 

രോഗവ്യാപനം നിയന്ത്രണ വിധേയമായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പട്ടം വാര്‍ഡിലെ ഗൗരീശ റെസിഡന്‍സ് അസോസിയേഷന്‍, പി.ടി. ചാക്കോ നഗര്‍, എസ്.സി.ടി. നഗര്‍ അസോസിയേഷന്‍, മംഗണൂര്‍ക്കോണം റെഡിസന്‍സ് അസോസിയേഷന്‍ എന്നീ പ്രദേശങ്ങളെയും കരവാരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനെയും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായും കളക്ടര്‍ അറിയിച്ചു. 

date