Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു;  ഓണ്‍ലൈന്‍ വിദ്യാഭ്യാസം, കോവിഡ് പ്രതിരോധം,   മഴക്കാല പൂര്‍വ്വ ശുചീകരണം എന്നിവ വിലയിരുത്തി 

പത്തനംതിട്ട ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ നടത്തിപ്പ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചിട്ടുളള 2021 വാര്‍ഷിക പദ്ധതികള്‍, കേന്ദ്ര ധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്നിവ അംഗീകരിക്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍  അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍  ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date