Skip to main content

ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും  വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി

2021 ഫെബ്രുവരി മാസത്തില്‍ 2021-22 വാര്‍ഷിക പദ്ധതി സമര്‍പ്പിക്കുവാന്‍ സാധിക്കാതിരുന്ന വടശ്ശേരിക്കര, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളുടേയും പന്തളം മുന്‍സിപ്പാലിറ്റിയിലേയും വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരമായി. 

15-ാം ധനകാര്യകമ്മീഷന്‍ അവാര്‍ഡ് തുക ഉപയോഗിച്ച് പദ്ധതി സമര്‍പ്പിച്ചിട്ടുളള ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും പദ്ധതിക്ക് ഡിപിസി അംഗീകാരം നല്‍കി. തിരുവല്ല മുനിസാപ്പാലിറ്റി സമര്‍പ്പിച്ചിട്ടുളള അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റിന് ഡിപിസി അംഗീകാരം നല്‍കി.  

date