Skip to main content

കരുതലില്‍ വ്യത്യസ്ത മാതൃകയായി  രണ്ട് നഗരസഭാ ജീവനക്കാര്‍

ദുരിതാശ്വാസ നിധിയിലേക്ക് സര്‍വീസ് അവസാനിക്കുന്നത് വരെ സംഭാവന നല്‍കി

കോവിഡ് മഹാമാരികാലത്തും മറ്റുള്ളവര്‍ക്കായി കരുതലാകുകയാണ് പത്തനംതിട്ട നഗരസഭയിലെ രണ്ട് ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി തങ്ങളുടെ ശമ്പളത്തിലെ 500 രൂപവീതം സര്‍വീസ് കാലഘട്ടം അവസാനിക്കും വരെ നല്‍കാന്‍ തീരുമാനമെടുത്താണ് നഗരസഭാ ജീവനക്കാരായ എസ്.ശ്രീകുമാര്‍, പി.ജയശ്രീ എന്നിവര്‍  മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.

ഇരുവര്‍ക്കും പത്തു വര്‍ഷത്തില്‍ കുറയാത്ത സേവന കാലയളവാണ് ബാക്കിയുള്ളത്. കോവിഡ് ബാധിതരുടെ ബുദ്ധിമുട്ടുകള്‍ നേരില്‍ മനസിലാക്കിയതിനാലാണ് ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തത്. മുന്‍പ് രണ്ടുപേരും കോവിഡ് ബാധിതര്‍ ആയിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ സേവനം അവസാനിക്കുന്നതുവരെ ഓരോ മാസവും 500 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനുള്ള സമ്മതപത്രം നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന് കൈമാറി. നഗരസഭാ കൗണ്‍സിലര്‍ ആര്‍. സാബു, നഗരസഭാ യൂത്ത് കോഡിനേറ്റര്‍ അജിന്‍ വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

date