Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി: മാവേലിക്കര മണ്ഡലതല ഉദ്ഘാടനം 

 

ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ മാവേലിക്കര മണ്ഡലതല ഉദ്ഘാടനം എം. എസ്. അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. ഓണത്തിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽതന്നെ വിളയിക്കാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. രജനി നിർവഹിച്ചു.

പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബി. വിനോദ് കുമാർ, ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനു ഖാൻ, പാലമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നദീറ നൗഷാദ്, ചാരുമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി രജനി, പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ, പാലമേൽ അസിസ്റ്റന്റ് കൃഷി ഓഫീസർ രമേശൻ ടി, ഇന്ദു പി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.
 

date