Skip to main content

മുതിർന്ന പൗരന്മാരോടുള്ള അതിക്രമം; 

ബോധവത്കരണ ദിനാചരണം ഇന്ന്(ജൂൺ 15) 

ആലപ്പുഴ: മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരേയുള്ള ബോധവത്കരണ ദിനത്തിന്റെ ഭാഗമായി ഇന്ന്(ജൂൺ 15) സാമൂഹിക നീതി-വിദ്യാഭ്യാസ വകുപ്പുകളുടെയും എൻ.എസ്.എസ്., എൽ.ജെ.ആർ.എഫ്. എന്നിവയുടെയും ആഭിമുഖ്യത്തിൽ വിവിധ ഓൺലൈൻ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് ഉദ്ഘാടനവും വെബിനാറും നടക്കും. തുടർന്ന് ഹ്രസ്വചിത്ര പ്രദർശനം. ഉച്ചയ്ക്ക് 12ന് കോളജ് വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ബോധവത്കരണ ക്ലാസും വൈകിട്ട് അഞ്ചിന് സംരക്ഷണ പ്രതിജ്ഞയും 5.30ന് സർഗ സല്ലാപവും നടക്കും.

date