Skip to main content

*കോട്ടക്കുന്നിൽ നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്റ്റർ അടിയന്തിരനിർദേശം നൽകി* 

 

 

മലപ്പുറം വില്ലേജിൽ കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്കിൽ 2019 ലെ കാലവർഷക്കെടുതിയിൽ രൂപപ്പെട്ട ഭൂമിയിലെ വിള്ളൽ കൂടുതൽ വികസിച്ച് അപകട  സാധ്യതയുണ്ടെന്നു  വിലയിരുത്തിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയത് കൊണ്ട് പ്രസ്തുത പ്രദേശത്തെ താമസക്കാരോട് ജാഗ്രത പാലിക്കുവാൻ അടിയന്തിര നിർദേശം നൽകാനും മലപ്പുറം നഗരസഭാ അധികൃതരുമായും ജനപ്രതിനിധികളുമായും  ബന്ധപ്പെട്ട്  പ്രദേശത്തെ താമസക്കാരെ  ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്റ്റർ കെ.ഗോപാലകൃഷ്ണൻ ഏറനാട് തഹസിൽദാർക്ക് നിർദേശം നൽകി

date