Skip to main content

വായനാദിനം: ആസ്വാദന കുറിപ്പ് മത്സരം

ജൂൺ 19 ന് വായനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുസ്തകാസ്വാദന കുറിപ്പ് രചന മത്സരം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലാണ് മത്സരം. യുപി വിഭാഗംബാലസാഹിത്യം, ഹൈസ്‌കൂൾകഥ , ഹയർ സെക്കൻഡറിനോവൽ വിഭാഗങ്ങളിലായി വായിച്ച പുസ്തകത്തെ ആസ്പദമാക്കി ആസ്വാദന കുറിപ്പ് തയ്യാറാക്കണം. മലയാളം, കന്നഡ ഭാഷകളിലാണ് മത്സരം. 250 വാക്കിൽ കവിയാത്ത  രചനയുടെ പിഡിഎഫ്്  സഹിതം prdcontest@gmail.com  ജൂൺ 22നകം ലഭിക്കുന്ന വിധം അയക്കേണ്ടതാണ്. വയസ്സ് തെളിയിക്കുന്ന തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഒപ്പം അയക്കണം. വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

date