Skip to main content

ഡോംഗിൾ: ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ കാസർകോട്, മഞ്ചേശ്വരം, ഹൊസ്ദുർഗ് താലൂക്ക് പരിധികളിൽ ഇന്റർനെറ്റ് സേവനം കുറഞ്ഞ വില്ലേജ് ഓഫീസുകളിൽ സേവനങ്ങൾ സുഗമമാക്കാൻ അനുയോജ്യമായ ഡോംഗിൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അംഗീകൃത ഡീലർമാർ സിം അടക്കമുള്ള തുകയാണ് സീൽ ചെയ്ത ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. കവറിന് പുറത്ത് supply of Dongle to village office എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ ജൂൺ 25ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ജില്ലാ കളക്ടർ, കാസർകോട് എന്ന വിലാസത്തിൽ ലഭിക്കണം. ലഭിക്കുന്ന ക്വട്ടേഷനുകൾ അന്ന് തന്നെ വൈകിട്ട് നാല് മണിക്ക് തുറക്കും. വിവരങ്ങൾക്ക് കളക്ടറേറ്റിലെ എം സെക്ഷനുമായി ബന്ധപ്പെടണം.

date