Skip to main content

മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതിയിലേക്ക് മൂന്ന് വെന്റിലേറ്ററുകള്‍ കൈമാറി

ജില്ലയിലെ കോവിഡ് ആശുപത്രികളിലെ തീവ്രപരിചരണ സൗകര്യങ്ങള്‍ വിപുലപെടുത്തുന്ന ജില്ലാഭരണകൂടത്തിന്റെ പദ്ധതിയായ 'മലപ്പുറത്തിന്റെ പ്രാണവായു' വിലേക്ക് 10 ലക്ഷം രൂപ വിലയുള്ള മൂന്ന് വെന്റിലേറ്ററുകള്‍ സുപ്രീം ഫര്‍ണിച്ചര്‍ കൈമാറി.  സുപ്രീം ഫര്‍ണിച്ചര്‍ മാനേജിങ് ഡയറക്ടറും ഫര്‍ണിച്ചര്‍ മാനുഫാക്ചറിങ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാരക്ഷാധികാരിയുമായ അടാട്ടില്‍ പോക്കര്‍ ഹാജി ജില്ലാ കലക്ടര്‍  കെ.ഗോപാലകൃഷ്ണന്  മൂന്ന് വെന്റിലേറ്ററുകള്‍ കൈമാറി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസുറുദ്ധീന്‍, സുപ്രീം ഏജന്‍സിസ് ഡയറക്ടര്‍ ഫൈസല്‍ അടാട്ടില്‍, നൗഷാദ് അടാട്ടില്‍, സാബിഹ് ജഹാന്‍ഗീര്‍, ഫുമ്മ ജില്ലാ സെക്രട്ടറി ജലീല്‍ വലിയകത്ത്, അടാട്ടില്‍ മുഹമ്മദ്, സുപ്രീം ഏരിയ മാനേജര്‍ ആര്‍.പി അജിത് എന്നിവരും പങ്കെടുത്തു.
 

date