മലപ്പുറം ജില്ലയില്‍ 9,59,657 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ 9,59,657 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. ഇതില്‍ 7,91,940 പേര്‍ക്ക് ഒന്നാം ഡോസും 1,67,717 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കോവിഡ് വാക്സിന് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,18,171 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 3,154 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 5,78,163 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 1,05,143 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 41,734 പേര്‍ക്ക് ഒന്നാം ഡോസും 28,658 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 20,325 പേര്‍ക്ക് ഒന്നാം ഡോസും 17,862 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.
- Log in to post comments