Skip to main content

അന്തര്‍ ദേശീയ യോഗാ ദിനം: ഫോട്ടോ ചലഞ്ച്

      ജൂണ്‍ 21 അന്തര്‍ ദേശീയ യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ നെഹ്റു യുവ കേന്ദ്ര ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. 'യോഗ ക്ഷേമത്തിനായി ' എന്ന 2021 ലെ സന്ദേശത്തിന്റെ ഭാഗമായി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭവനങ്ങളില്‍ത്തന്നെ യോഗ പരിശീലനം ചെയ്യാനാണ്. കേന്ദ്ര യുവജ കായിക മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത് . ഇതിന്റെ അടിസ്ഥാനത്തില്‍ മത്സരാര്‍ത്ഥികള്‍ യോഗ പരിശീലനം ചെയ്യുന്ന ഫോട്ടോകള്‍ ജൂണ്‍ 21 ന് 5 മണിയ്ക്കു മുന്‍പായി 9447865065 എന്ന നമ്പറിലേക്ക് പേരും മേല്‍വിലാസവും സഹിതം വാട്സാപ്പ് മെസ്സേജ് ചെയ്യണം. മികച്ച 10 ഫോട്ടോകള്‍ക്ക് സമ്മാനവും പ്രശസ്തിപത്രവും നല്‍കുന്നതാണ്. കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കേന്ദ്ര യുവജന കാര്യ മന്ത്രാലയത്തിന്റെ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. പ്രായ ഭേദമന്യേ ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് നെഹ്റു യുവ കേന്ദ്ര സംഘാതന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഹരിലാല്‍ അറിയിച്ചു.

date