Skip to main content

കോവിഡ് മുക്തര്‍ക്ക് ഫിസിയോതെറാപ്പി കൗണ്‍സലിങ് ഒരുക്കി കുമാരമംഗലം ഗ്രാമപഞ്ചായത്ത്

കോവിഡ് മുക്തരായവര്‍ അനുഭവിക്കുന്ന ശാരീരിക അവശതകള്‍ക്ക് പരിഹാരമാകുന്ന ഫിസിയോ തെറാപ്പി ടെലികൗണ്‍സലിങ് പ്രോഗ്രാമിന് കുമാരമംഗലം പഞ്ചായത്തില്‍ തുടക്കമായി. കുമാരമംഗലം ഗ്രാമ പഞ്ചായത്തും കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ് കോ -ഓര്‍ഡിനേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ പദ്ധതിയുടെ സേവനം തികച്ചും സൗജന്യമാണ്. എല്ലാ ദിവസവും 8547448842, 9400964273 എന്നീ നമ്പറുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി  വരെയുള്ള സമയത്ത് വിളിച്ചാല്‍ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തില്‍ വച്ച് പ്രസിഡന്റ് ഷെമീന നാസര്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രാജശേഖരന്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ഗ്രേസി തോമസ്, ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍ സിബിന്‍ വര്‍ഗീസ് എന്നിവര്‍ സംസാ

date