Skip to main content

നിര്‍ദ്ധന കുട്ടികളെ സഹായിക്കാന്‍ തൊടുപുഴയില്‍ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് ആരംഭിച്ചു

മാതാപിതാക്കളുടെ സാമ്പത്തിക പാരാധീനതകള്‍ മൂലം സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കാന്‍ സാധിക്കാത്ത കുട്ടികളെ സഹായിക്കുന്നതിന് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് ആരംഭിച്ചതായി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത നിരവധി കുട്ടികളുടെ അപേക്ഷകളാണ് ദിവസവും ചെയര്‍മാന് ലഭിക്കുന്നത്. ഫോണ്‍ വാങ്ങി നല്‍കുന്നതിനുളള പദ്ധതികള്‍ നിലവില്‍ നഗരസഭയ്ക്കില്ല. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, റസിഡന്‍സ് അസ്സോസ്സിയേഷനുകള്‍, മറ്റ് കൂട്ടായ്മകള്‍ എന്നിവരുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കുകയുളളു. സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാന്‍ തയ്യാറുളളവര്‍ക്ക് കുട്ടികളുടെ ലിസ്റ്റ് കൈമാറും, അവര്‍ക്ക് തന്നെ നേരിട്ട് കുട്ടികള്‍ക്ക് ഫോണ്‍ നല്‍കാവുന്നതാണ്. ഇത്തരത്തില്‍ കുട്ടികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശ്ശിച്ചിട്ടുളളതാണ്. ഈ പദ്ധതിയില്‍ പങ്കാളികളായി കുട്ടികള്‍ക്ക് പഠനസൗകര്യമെത്തിക്കുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. താല്പര്യമുളളവര്‍ക്ക് ചെയര്‍മാനുമായി നേരിട്ട് ബന്ധപ്പെടുന്നതിനുളള നമ്പര്‍:  8075171563.   9747957237.

date