Skip to main content

മൊബൈൽ കോവിഡ്  പരിശോധന സ്ഥലങ്ങൾ

 

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ കോവിഡ് പരിശോധന സംഘം ഇന്ന്(ജൂൺ 19) വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തും. അരൂക്കുറ്റി, കോടംതുരുത്ത്, കുത്തിയതോട്, മാരാരിക്കുളം തെക്ക്, പുളിങ്കുന്ന്, രാമങ്കരി, പുറക്കാട്, മണ്ണഞ്ചേരി, വീയപുരം, തൃക്കുന്നപ്പുഴ, കൃഷ്ണപുരം, മാന്നാർ, അരൂർ എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പരിശോധന. 
തിങ്കളാഴ്ച (ജൂൺ 21) കുത്തിയതോട്, വീയപുരം, മാരാരിക്കുളം തെക്ക്, കോടംതുരുത്ത്, കഞ്ഞിക്കുഴി, തണ്ണീർമുക്കം, മാരാരിക്കുളം വടക്ക്, പുളിങ്കുന്ന്, കൃഷ്ണപുരം, മണ്ണഞ്ചേരി, മാന്നാർ, ചമ്പക്കുളം എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പരിശോധന. 

 
ജില്ലയിൽ 7.61 ലക്ഷം പേർ 
കോവിഡ് വാക്‌സിനെടുത്തു

ആലപ്പുഴ: ജില്ലയിൽ 7,61,824 പേർ കോവിഡ് വാക്‌സിനെടുത്തു. 5,93,101 പേർ ഒന്നാംഡോസും 1,68,723 പേർ രണ്ടാംഡോസും സ്വീകരിച്ചു.

date