Skip to main content

അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

 

നെടുപുഴ പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിലെ സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9961300668.

....

 

അപേക്ഷ ക്ഷണിച്ചു 

 

തൃശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ മീഡിയേഷന്‍ സെല്ലിലേക്ക് എംപാനല്‍ ചെയ്യന്നതിനായി അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍റെ കീഴില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ക്ളോസ് മൂന്നില്‍ പറയുന്ന യോഗ്യതയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകള്‍ ജൂലൈ 21 ന് 5 മണിയ്ക്ക് മുന്‍പായി ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487 2361100

....

 

ടെണ്ടര്‍ ക്ഷണിച്ചു

 

തൃശൂര്‍ വനിതാ ശിശു വികസന വകുപ്പിന്‍റെ അന്തിക്കാട് ഓഫീസ് ആവശ്യങ്ങള്‍ക്കായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

പ്രതിമാസം 20,000 രൂപയില്‍ കവിയാത്ത തുകയ്ക്കാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ഇ എം ഡി തുകയായ 1400 രൂപ ടെണ്ടറിനൊപ്പം സമര്‍പ്പിക്കണം. ജൂലൈ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ടെണ്ടറുകള്‍ അയക്കേണ്ട വിലാസം- അന്തിക്കാട് ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍, റൂം നമ്പര്‍-5, അന്തിക്കാട് -680641. ഇമെയില്‍ - icdsanthikad@gmail.com

ഫോണ്‍-8281999058.

....

 

അറിയിപ്പ് 

 

ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസില്‍ 2021 ജനുവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള നേര്‍ക്കാഴ്ച ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസില്‍ താഴെപ്പറയുന്ന ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 4 മണി വരെ നടക്കും.

 

01.07.2021 (വ്യാഴം) പഞ്ചായത്ത് : കുഴൂര്‍, കൊരട്ടി, പരിയാരം, വരന്തരപ്പിള്ളി

02.07.2021 (വെള്ളി) പഞ്ചായത്ത് : മാള, ചാലക്കുടി, അന്നമനട, മറ്റത്തൂര്‍

03.07.2021 (ശനി) പഞ്ചായത്ത് : ആളൂര്‍, കാടുകുറ്റി, അതിരപ്പിള്ളി, കൊടകര

04.07.2021 (ഞായര്‍) പഞ്ചായത്ത് : മേലൂര്‍, കോടശ്ശേരി

 

ഹിയറിങിന് വരുന്നവര്‍ ഒറിജിനല്‍ റേഷന്‍ കാര്‍ഡും കുടുംബത്തിന്‍റെ മുന്‍ഗണനാ ഘടകങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകളും ഹാജരാക്കണം. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനായി താഴെ പറയുന്ന വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ആയതിന് ആധാരമായ രേഖകളും കൊണ്ടുവരണം. വിഭാഗങ്ങള്‍ : ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ (തദ്ദേശസ്വയംഭരണ വകുപ്പിന് പട്ടിക പ്രകാരം സാമ്പത്തിക ഉയര്‍ച്ച ഉണ്ടായിട്ടില്ലെങ്കില്‍), പട്ടികവര്‍ഗം, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാരക രോഗങ്ങളായ എയ്ഡ്സ്, ക്യാന്‍സര്‍, ഓട്ടിസം, ഗുരുതരമായ ശാരീരിക മാനസിക വെല്ലുവിളികള്‍, സ്ഥിരമായ കുഷ്ടം, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഡയാലിസിസിന് വിധേയമാകുന്നവര്‍, കിഡ്നി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍, പക്ഷാഘാതം പോലുള്ള രോഗബാധയുള്ളവര്‍, പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവരും ശരീരം തളര്‍ന്ന് ശയ്യാവലംബരായവരും, നിര്‍ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥനായ കുടുംബം, വിധവ ഗൃഹനാഥയായ (21 വയസ്സിന് മുകളില്‍ പ്രായമായ പുരുഷന്മാര്‍ ഇല്ലാത്ത കുടുംബങ്ങള്‍), അവിവാഹിതരായ അമ്മ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാല്‍ നയിക്കപ്പെടുന്ന കുടുംബങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2704300.

....

 

അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്‍റെ മലപ്പുറം ജില്ലയിലുള്ള കുറ്റിപ്പുറം നോളഡ്ജ് സെന്‍ററില്‍ റീട്ടെയില്‍ ആന്‍റ് ലോജിസ്റ്റിക്സ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത- എസ് എസ് എല്‍ സി, ഫോണ്‍: 0494 2697288, 7306451408

....

 

ജനകീയ മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു

 

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് മത്സ്യ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ രേഖകള്‍ സഹിതം പീച്ചി മത്സ്യ ഭവന്‍ തൃശൂര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 7. അപേക്ഷകള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്.

....

 

അറിയിപ്പ്

 

ജൂലൈ ഒന്ന് മുതല്‍ പി എസ് സി പരീക്ഷ എഴുതുന്ന കോവിഡ്, ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്ക് പരീക്ഷ എഴുതാനായി പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കും. ഇവര്‍ ഇക്കാര്യം മുന്‍കൂട്ടി പി എസ് സി ഓഫീസില്‍ രേഖമൂലം അറിയിക്കേണ്ടതും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ എഴുതേണ്ടതുമാണ്. ഉദ്യോഗാര്‍ഥികള്‍ പി പി ഇ കിറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487 2327505, 9447785469

 

date