ഫിഷറീസ് വകുപ്പ് ടെണ്ടര്‍ ക്ഷണിച്ചു
അഴീക്കോട് ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലേക്ക് കാരചെമ്മീന് നോപ്ലീയസ് വാങ്ങുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തിലേക്ക് ഫിഷറീസ് വകുപ്പ് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് ലഭ്യമാകും. ടെണ്ടറിനൊപ്പം നിരതദ്രവ്യമായ 4900 രൂപ ഡിമാന്റ് ഡ്രാഫ്റ്റായി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, റീജിനല്‍ ശ്രിംമ്പ് ഹാച്ചറി, അഴീക്കോട് എന്ന പേരില്‍ സമര്‍പ്പിക്കണം. കവറിന് മുകളില്‍ സപ്ലൈ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പേര്, ദര്‍ഘാസ് നമ്പര്‍ എന്നിവയും രേഖപ്പെടുത്തണം.
ജൂലൈ 12 വരെ ദര്‍ഘാസ് ഫോം ലഭ്യമാകും. ജൂലൈ 13നാണ് ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി. ടെണ്ടര്‍ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണത്താല്‍ അവധി ദിവസമായാല്‍ തൊട്ടടുത്ത പ്രവര്‍ത്തി ദിവസം ജൂലൈ 14ന് രാവിലെ 11 മണിക്ക് ടെണ്ടര്‍ പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഴീക്കോട് ഹാച്ചറിയുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2819698
- Log in to post comments