Skip to main content

എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ജൂലൈ 15ന് 

 

 

കേരള കലാമണ്ഡലം ആര്‍ട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ജൂലൈ 15ന്. കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ രാവിലെ 11 മണി മുതല്‍ ഒരു മണി വരെയായിരിക്കും പരീക്ഷ. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയും കലാമണ്ഡലത്തില്‍ നിന്ന് അയച്ച ഹാള്‍ടിക്കറ്റും നിര്‍ബന്ധമായും കൊണ്ടുവരണം. 

 

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും കലാമണ്ഡലത്തില്‍ എത്തേണ്ടതാണ്. രക്ഷിതാക്കള്‍ക്ക് അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ പ്രവേശനമുള്ളൂ. പരീക്ഷ കഴിഞ്ഞാല്‍ ഉടനടി സര്‍വകലാശാല വിട്ട് പുറത്തു പോകണം. വിദ്യാര്‍ഥികള്‍ മാസ്ക്, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

date