Skip to main content
'ഓണത്തിന് ഒരു മുറം പച്ചക്കറി 'പദ്ധതിയുടെ  നടന്ന പച്ചക്കറി തൈകളുടെയും ഗ്രോബാഗിന്റെയുംവിതരണോദ്ഘാടനം പെരിയാട്ടടുക്കം മുതുവത്ത്  കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി നിർവഹിക്കുന്നു

പച്ചക്കറി തൈകൾ  വിതരണം ചെയ്തു

പള്ളിക്കര പഞ്ചായത്തിൽ വർഷം മുഴുവൻ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് വേണ്ടി പച്ചക്കറി തൈ വിതരണം ചെയ്തു. കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ പയർ, വെണ്ട, നരമ്പൻ, ചോളം, വഴുതന തൈകളാണ് വിതരണം ചെയ്തത്. 'ഓണത്തിന് ഒരു മുറം പച്ചക്കറി 'പദ്ധതിയുടെ  നടന്ന പച്ചക്കറി തൈകളുടെയും ഗ്രോബാഗിന്റെയുംവിതരണോദ്ഘാടനം പെരിയാട്ടടുക്കം മുതുവത്ത്  കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി നിർവഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി 45000 തൈകളാണ് ഉൽപ്പാദിപ്പിച്ചത്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ നിഷാ ഭായി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നിൻ വഹാബ്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സൂരജ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. മണികണ്ഠൻ,  മെമ്പർമാരായ രാധിക. ടി.വി, ലീന രാഘവൻ, ശോഭന. ടി, അബ്ദുള്ള, അഹമ്മദ് ബഷീർ, എം. ഗോപാലൻ, റീജ രാജേഷ്,വിജയൻ  എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കെ. വേണുഗോപാലൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മധു എ.വി. നന്ദിയും പറഞ്ഞു

 

date