കേരള വനിതാ വികസന കോര്പറേഷന് നല്കുന്ന വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കേരള വനിതാ വികസന കോര്പറേഷന് വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല്കുന്നു. ലളിതമായ നടപടി ക്രമങ്ങളിലൂടെ അതിവേഗ വായ്പകളാണ് നല്‍കുന്നത്. നിശ്ചിത വരുമാന പരിധിയില്‍പ്പെടുന്ന 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് 6 ശതമാനം പലിശ നിരക്കിലാണ് വായ്പ. തിരിച്ചടവിന് 5 വര്‍ഷം കാലാവധിയുണ്ട്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുക.
മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുബശ്രീ സി ഡി എസിന് 3% -3.5% പലിശ നിരക്കില്‍ 1.5 കോടി രൂപ വരെയും വായ്പ അനുവദിക്കും. സി ഡി എസിന് കീഴിലുള്ള എസ് എച്ച് ജികള്‍ക്ക് 10 ലക്ഷം വരെയും ഹരിത കര്‍മസേന / ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം വരെയും വായ്പ ലഭിക്കും. അപേക്ഷ ഫോം www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് തൃശൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9496015013
- Log in to post comments