Skip to main content
ഇനിയൊരു തരംഗം വേണ്ട

ഇനിയൊരു തരംഗം വേണ്ട

ജില്ലയിൽ കോവിഡിന്റെ  മൂന്നാം തരംഗം ഇല്ലാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടം. ബോധവത്കരണം ലക്ഷ്യമിട്ടു കൊണ്ട് 'ഇനിയൊരു തരംഗം വേണ്ട' എന്ന ടാഗ് ലൈനിൽ ഐ.ഇ.സി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഡിജിറ്റൽ പോസ്റ്ററുകളും വ്യത്യസ്ത ഭാഷകളിലെ വീഡിയോകളും ജനങ്ങൾക്കിടയിൽ എത്തിച്ചു കൊണ്ടാണ് ബോധവത്കരണം. സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പ്രചാരണം നടത്തും. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പരമാവധി ആളുകളിലേക്ക് സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടും വിധം മുഴുവൻ സർക്കാർ ജീവനക്കാരും സന്നദ്ധ സംഘടനകളും പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അഭ്യർഥിച്ചു.

date