Skip to main content

ഏറനാട് താലൂക്കില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു

കോവിഡ് പശ്ചാത്തലത്തില്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള  സ്‌പെഷ്യല്‍ സ്‌ക്വാഡ് റേഷന്‍ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുന്നു. ബുധനാഴ്ച (ജൂണ്‍ 30) ആമയൂര്‍, കാരക്കുന്ന്, തൃക്കലങ്ങോട്, നെല്ലിപ്പറമ്പ് എന്നിവിടങ്ങളിലെ നാല് റേഷന്‍ കടകളടക്കം ഏഴ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ രണ്ട് റേഷന്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍ അറിയിച്ചു.

റേഷന്‍ കടകളില്‍ ജൂണ്‍ മാസത്തെ വിതരണത്തിനുള്ള കിറ്റുകളുടെ ലഭ്യത ഉറപ്പാക്കി. മഞ്ചേരി ജി.എല്‍.പി. സ്‌കൂളില്‍ പാക്കിംഗ് സെന്റര്‍ സന്ദര്‍ശിച്ച്  പാക്കിംഗ് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി. മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തിയ സംഘം മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ നിശ്ചിത വിലക്കാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കി. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് രണ്ട് കടകള്‍ക്കെതിരെ നടപടിയെടുത്തു.
 

date