Skip to main content

അറിയിപ്പ്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഷൊര്‍ണ്ണൂര്‍ തൃപ്പുറ്റ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദു മത ധര്‍മ്മ സ്ഥാപന നിയമപ്രകാരം അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ തദ്ദേശവാസികളാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും തിരൂരിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം

date