Skip to main content

കൊവിഡ്: 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

ജില്ലയില്‍ ഉയര്‍ന്ന ടി പി ആര്‍ ഉള്ള 25 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കാറ്റഗറി ഡി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്.
അതിവ്യാപനമുള്ള സി കാറ്റഗറിയില്‍ 21 തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര വ്യാപനമുള്ള കാറ്റഗറി ഡിയില്‍ നാല് തദ്ദേശ സ്ഥാപനങ്ങളുമാണ് ജില്ലയിലുള്ളത്. സി കാറ്റഗറിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഡി കാറ്റഗറിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
തദ്ദേശ സ്ഥാപനങ്ങളെ ടി പി ആറിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുക.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തില്‍ താഴെയുള്ള മേഖലകളെ വ്യാപനം കുറഞ്ഞ പ്രദേശമായും (കാറ്റഗറി എ), ആറ് മുതല്‍ 12 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതമായ വ്യാപനമുള്ളതായും (കാറ്റഗറി ബി), 12 മുതല്‍ 18 ശതമാനം വരെയുള്ളത് അതിവ്യാപനമുള്ള പ്രദേശമായും (കാറ്റഗറി സി), 18 ശതമാനത്തിന് മുകളിലാണെങ്കില്‍ അതിതീവ്ര വ്യാപനമുള്ളതായും (കാറ്റഗറി ഡി) തിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക. ഓരോ കാറ്റഗറിക്കും മുന്‍പ് അനുവദിച്ച രീതിയിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരും. കാറ്റഗറി ബി പ്രദേശങ്ങളിലും ഓട്ടോറിക്ഷകള്‍ അനുവദിക്കും. ഡ്രൈവര്‍ക്ക് പുറമെ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളൂ.
കൂടാതെ റെയില്‍വേ സ്റ്റേഷനുകളിലും ജില്ലാ അതിര്‍ത്തിയിലും പരിശോധന ശക്തമാക്കും. ഇതര സംസ്ഥാനത്തു നിന്നെത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരുടെ ക്വാറന്റൈന്‍ കര്‍ശനമാക്കാനും ഉത്തരവുണ്ട്.

കാറ്റഗറി ബി യില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍:
സര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മീഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ 25% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപങ്ങള്‍ 50% ജീവനക്കാരെ ഉള്‍പ്പെടുത്തി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍.
അവശ്യവസ്തുക്കളുടെ കടകള്‍, അക്ഷയ സെന്ററുകള്‍, ഹോട്ടലുകളിലെ ഹോം ഡെലിവറി സംവിധാനം എന്നിവ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ.
ബെവ്കോ ഔട്ട്ലെറ്റുകള്‍, ബാറുകള്‍ ടേക്ക് എവേ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കും.
കാറ്റഗറി സി: ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ഉണ്ടായിരിക്കും.
അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.
മറ്റു കടകള്‍ (തുണിക്കട, ആഭരണക്കട, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, പുസ്തക കടകള്‍) 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.
ഹോട്ടലുകളില്‍ ഹോം ഡെലിവറി സംവിധാനം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ.
കാറ്റഗറി ഡി:  ഈ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
കാറ്റഗറി ഡി യില്‍പ്പെട്ട നാല് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ടി പി ആര്‍ നിരക്ക് ഏറ്റവും ഉയര്‍ന്ന തദ്ദേശ സ്ഥാപനം പെരളശ്ശേരി (21%) യാണ്. കുറവ് കോളയാട് (1.63%). ജില്ലയുടെ ടി പി ആര്‍ നിരക്ക് 9.82 ശതമാനമാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍
കാറ്റഗറി എ (വ്യാപനം കുറഞ്ഞ പ്രദേശം) - ഒമ്പത് തദ്ദേശ സ്ഥാപനങ്ങള്‍: മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (5.74%), തില്ലങ്കേരി (5.58%), കല്യാശ്ശേരി (5.36%), കേളകം (5.21%), പാനൂര്‍ മുനിസിപ്പാലിറ്റി (4.96%), മാലൂര്‍ (3.97%), ചൊക്ലി (3.46%), കണിച്ചാര്‍ (2.41%), കോളയാട്               (1.63 %).
കാറ്റഗറി ബി (മിതമായ വ്യാപനമുള്ളത്) 47 തദ്ദേശ സ്ഥാപനങ്ങള്‍: കാങ്കോല്‍ ആലപ്പടമ്പ (11.90%), വേങ്ങാട് (11.89%), ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി (11.87%), പിണറായി (11.85%), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (11.76%), കൂടാളി (11.62%), വളപട്ടണം (11.45%), കോട്ടയം (11.39%), ഏഴോം (11.17%), കണ്ണപുരം (11.17%), ചപ്പാരപ്പടവ് (11.03%), അയ്യങ്കുന്ന് (10.89%), കൊളച്ചേരി (10.57%), അഴീക്കോട് (10.47%), ചെമ്പിലോട് (10.38%), പായം (10.36%), പട്ടുവം (10.15%), ഉദയഗിരി (10.00%), കുറ്റിയാട്ടൂര്‍ (9.94%), പടിയൂര്‍ (9.87 %), തൃപ്രങ്ങോട്ടൂര്‍ (9.78%), ന്യൂ മാഹി (9.66%), മലപ്പട്ടം (9.59%), ചെങ്ങളായി (9.51%), ചെറുകുന്ന് (9.47%), ഉളിക്കല്‍ (9.03%), ധര്‍മടം (8.86%), പന്ന്യന്നൂര്‍ (8.39%), കൂത്തുപറമ്പ മുനിസിപ്പാലിറ്റി (8.38%), മുഴപ്പിലങ്ങാട് (8.01%), കുറുമാത്തൂര്‍ (8.01%), കൊട്ടിയൂര്‍ (7.86%), തലശ്ശേരി മുനിസിപ്പാലിറ്റി (7.80%), കടന്നപ്പള്ളി പാണപ്പുഴ (7.71%), നടുവില്‍ (7.58%), ഇരിക്കൂര്‍ (7.48%), മൊകേരി (7.27%), എരുവേശ്ശി (7.24%), പേരാവൂര്‍ (7.21%), ഇരിട്ടി മുനിസിപ്പാലിറ്റി (7.20%), മാടായി (7.00%), പയ്യാവൂര്‍ (6.97%), മുണ്ടേരി (6.87%), കണ്ണൂര്‍ കോര്‍പറേഷന്‍ (6.83%), മുഴക്കുന്ന് (6.47%), പെരിങ്ങോം വയക്കര (6.38%), എരഞ്ഞോളി (6.04%).
  കാറ്റഗറി സി (അതിവ്യാപനമുള്ളത്) 21തദ്ദേശ സ്ഥാപനങ്ങള്‍ :  എരമം കുറ്റൂര്‍ (17.90%), ചിറ്റാരിപ്പറമ്പ (17.26%), അഞ്ചരക്കണ്ടി (17.19%), മയ്യില്‍ (17.01%), പാട്യം (17.01%), മാങ്ങാട്ടിടം (16.57%), കുന്നോത്തുപറമ്പ (16. 20%), കീഴല്ലൂര്‍ (15.98%), ചിറക്കല്‍ ( 15.42%), പാപ്പിനിശ്ശേരി (15.01%), കടമ്പൂര്‍ (14.75%), ആലക്കോട് (14.13%), കുഞ്ഞിമംഗലം (13.95%), മാട്ടൂല്‍ (13.68%), ചെറുപുഴ (13.59%), ആന്തൂര്‍ മുനിസിപ്പാലിറ്റി (13.49%), കതിരൂര്‍ (13.41%), തളിപ്പറമ്പ മുനിസിപ്പാലിറ്റി (13.07%), ചെറുതാഴം (12.90%), ആറളം (12.36%), നാറാത്ത് (12.29%).
കാറ്റഗറി ഡി (അതിതീവ്ര വ്യാപനമുള്ളത്) നാല് തദ്ദേശ സ്ഥാപനങ്ങള്‍: പെരളശ്ശേരി         (21.00%), രാമന്തളി (19.23%), പരിയാരം (18.50%), കരിവെള്ളൂര്‍ പെരളം (18.28%)

date