Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-06-2021

രേഖകള്‍ ഹാജരാക്കണം

ദേശീയ പാതക്കു വേണ്ടി ഏറ്റെടുക്കുന്ന കണ്ണൂര്‍ താലൂക്കിലെ ചിറക്കല്‍ അംശം പുഴാതി ദേശത്തെ 146/1, 144/5,  145/2, 136/1 റീ സര്‍വ്വെ നമ്പറുകളില്‍ റോഡ് അലൈന്‍മെന്റില്‍പ്പെട്ട ഭൂവുടമകള്‍ ഭൂമിയുടെ അവകാശം തെളിയിക്കുന്നതിനുള്ള 2021-22 വര്‍ഷത്തെ നികുതി രശീതി, തണ്ടപ്പേര്‍ അക്കൗണ്ട്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് എന്നിവ ജൂലൈ 11 ന് അഞ്ച് മണിക്ക് മുമ്പ് കലക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) എന്‍എച്ച്, യൂണിറ്റ് രണ്ട്, കണ്ണൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍. 0497 2707623.

കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പരീക്ഷയ്ക്ക് പ്രതേ്യക മുറി

ജൂലൈ ഒന്ന് മുതല്‍ നടത്തുന്ന പി എസ് സി പരീക്ഷ എഴുതുന്ന ഉദേ്യാഗാര്‍ഥികളില്‍ കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും പരീക്ഷ എഴുതുവാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രതേ്യക ക്ലാസ് മുറികള്‍ സജ്ജീകരിക്കും.  ഉദേ്യാഗാര്‍ഥികള്‍ പി പി ഇ കിറ്റ് ധരിക്കേണ്ടതില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ എഴുതണം.  ഫോണ്‍: 0497 2700482.

സ്വയം നിരീക്ഷണത്തില്‍ പോകണം

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ മെമ്മോറിയല്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജൂണ്‍ 29 ന് കൊവിഡ് പരിശോധനക്കു വിധേയരായ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍  എത്തിയ രോഗികളും കൂട്ടിരിപ്പുകാരും  14 ദിവസം നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍  നേരിടുകയാണെങ്കില്‍ സമീപത്തെ  പൊതുജനാരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ക്ലാസുകള്‍ പുനരാരംഭിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു. ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, മള്‍ട്ടിമീഡിയ ആനിമേഷന്‍ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് പ്രൊസ്സസ്സിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി വിത്ത് എം എസ് ഓഫീസ് എന്നീ കോഴ്‌സുകളിലേക്കും  അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 9961113999, 9400096100.

റേഷന്‍ വിതരണം നീട്ടി
 
പിഎം ജി കെ എ വൈ  ഉള്‍പ്പെടെയുളള ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറ് വരെ  നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  മെയ്, ജൂണ്‍ മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും

 ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

  കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍  പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 80 ലാപ്‌ടോപ്പുകള്‍  വിതരണം ചെയ്തു.  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്.  മേയര്‍ അഡ്വ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സജീവമായതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് സഹായമായി  ലാപ്‌ടോപ്പുകള്‍ നല്‍കിയത്.  കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദ്യാ മിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുമെന്ന് മേയര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ശബീന അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീമ ടീച്ചര്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ എന്‍ ഉഷ, കെ സുരേഷ്, പട്ടികജാതി വികസന ഓഫീസര്‍ കെ വേണു, കോര്‍പ്പറേഷന്‍ ആസൂത്രണ ഉപാധ്യക്ഷന്‍ സി കെ വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അപേക്ഷ ക്ഷണിച്ചു

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള എസ് ആര്‍സി  കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍  ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍  പ്രിവന്‍ഷന്‍ ആന്റ്  കണ്‍ട്രോളില്‍  സര്‍ട്ടിഫിക്കറ്റ്് പ്രോഗ്രാമിന്  അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ള ഡോക്ടര്‍മാര്‍, ഡിപ്ലോമ/ ഡിഗ്രി ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ  ജൂലൈ 31 നകം സമര്‍പ്പിക്കണം. ഫോണ്‍: 9048110031, 9447049125.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം വീവിംഗ് യൂണിറ്റിലേക്ക് ആവശ്യമായ കളര്‍ ആന്റ് കെമിക്കല്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ആറിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2747180

date