Skip to main content

കളിസ്ഥല നിര്‍മ്മാണ - നവീകരണം അപേക്ഷ ക്ഷണിക്കുന്നു.

 സംസ്ഥാനത്ത് നവീകരിക്കുവാന്‍ സാധിക്കുന്ന കളിക്കളങ്ങളുടെയും പുതിയ കളിക്കളങ്ങള്‍ ഒരുക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളുടെയും വിവര ശേഖരണം  നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ അടിസ്ഥാന കളിസ്ഥല വികസനം  ആഗ്രഹിക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ്  സ്വകാര്യ-സ്ഥാപനങ്ങള്‍ എന്നിവ നവീകരിക്കുവാന്‍ സാധിക്കുന്നതോ, പുതിയ കളിക്കളങ്ങള്‍ ഒരുക്കുവാന്‍ കഴിയുന്നതോ ആയ സ്ഥലങ്ങള്‍ ആരുടെ ഉടമസ്ഥതയിലാണെന്നും ഇവിടെ ഒരുക്കുവാന്‍ കഴിയുന്ന കളിയിനങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിനായി  ജൂലൈ 5 ന് മുമ്പായി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ തപാല്‍ മുഖേനയോ, idukkisportscouncil@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്. വിലാസം സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പൈനാവ്.പി.ഒ 685603, ഫോണ്‍ - 04862- 232499.  

date