Skip to main content

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ജൂനിയര്‍ റെഡ്ക്രോസ്

  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍മാരായ അധ്യാപകരുടെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.   കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജൂനിയര്‍ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് ഡിഡി ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന് കൈമാറി. റെഡ്ക്ലോസ് ഇടുക്കി ജില്ലാ ട്രഷറര്‍ എസ്.സുമതിക്കുട്ടി അധ്യക്ഷത വഹിച്ചു. ജൂനിയര്‍ റെഡ്ക്രോസ് പീരുമേട് സബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശിവകുമാര്‍ റ്റി ആശംസകളര്‍പ്പിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും കൗണ്‍സിലര്‍മാര്‍ ഈ ആഴ്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ഒരുക്കും.

date