Skip to main content

പുതുക്കാട് മണ്ഡലം: സ്കൂളുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും

 

പുതുക്കാട് നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും. പുതുക്കാട് മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച വിവിധ പ്രോജക്ടുകളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
എം എൽ എ കെ കെ രാമചന്ദ്രന്റെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ടവരുടെ യോഗമാണ് തിരുവനന്തപുരം കിഫ്‌ബി ഓഫീസിൽ ഓൺലൈനായി ചേർന്നത്.

കിഫ്ബിയുടെ ഇൻസ്പെക്ഷൻ വിഭാഗത്തിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലും നിലവാരത്തിലുമാണ് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണങ്ങൾ പൂർത്തിയാക്കുക.
കൂടാതെ ആമ്പല്ലൂരിൽ കേരള ഫിലിം ഡെവലപ്മെൻ്റ് കോർപറേഷൻ നിർമിക്കുന്ന 2 സ്ക്രീനുകൾ ഉൾപ്പെടെയുള്ള തിയ്യറ്റർ സമുച്ചയത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
കോടാലി- വെള്ളിക്കുളങ്ങര റോഡ്, പുതുക്കാട് -മുപ്ലിയം- കോടാലി റോഡ്, മലയോര ഹൈവേ തുടങ്ങിയ റോഡുകളുടെ നിർമാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭ്യമാക്കാനും നടപടി സ്വീകരിക്കും. മലയോര ഹൈവേക്കായി സ്ഥലം വിട്ടു കിട്ടുന്നതിന് ഉൾപ്പെടെയുള്ള നടപടികൾക്കായി തദ്ദേശീയരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കും.

മണ്ഡലത്തിൽ അനുവദിക്കപ്പെട്ട 4 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണത്തിന് റെയിൽവേയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടെ പരിശോധിക്കും. ഇതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും യോഗത്തിൽ അറിയിച്ചു.
പുതുക്കാട് പഞ്ചായത്തിലെ അനുമതി ലഭിച്ച കുണ്ടുകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു വരുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

കിഫ്‌ബി അഡീഷണൽ സി ഇ ഒ സത്യജിത് രാജൻ, ജനറൽ മാനേജർ പി എ ഷൈല,  ആർ ബി ഡി സി എം ഡി ജാഫർ മാലിക്, 
ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽസലാം, കെ ആർ എഫ് ബി പ്രോജക്ട് ഡയറക്ടർ ഡാർലിൻ ഡിക്രൂസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ മനീഷ, കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടർ മായ, പൊതുമരാമത്തുവകുപ്പ്, കൈറ്റ്, കില
തുടങ്ങിയ
വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ  യോഗത്തിൽ പങ്കെടുത്തു.

date