Skip to main content

കടലിൽ മുങ്ങിമരിച്ച യുവാക്കളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചു

 

കടപ്പുറത്തെ പാറൻപടിയിൽ തിരയിൽപ്പെട്ട് മുങ്ങിമരിച്ച യുവാക്കളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. 2020 ജൂൺ 29നാണ് ബ്ലാങ്ങാട് പാറന്‍പടി കടല്‍തീരത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങി തിരയില്‍പ്പെട്ട് മുന്ന് യുവാക്കള്‍ മരിച്ചത്. ഇരട്ടപ്പുഴ സ്വദേശികളായ വിഷ്ണുരാജ് (19), ജഗന്നാഥ് (20), ജിഷ്ണു (23) എന്നിവരുടെ കുടുംബങ്ങൾക്കാണ് തുക അനുവദിച്ചത്. 2020 ജൂണ്‍ 29ന് രാവിലെ ഒമ്പതോടെയാണ് അപകടം ഉണ്ടായത്. അഞ്ച് പേരാണ് തിരയില്‍പ്പെട്ടതെങ്കിലും രണ്ടുപേര്‍ രക്ഷപ്പെട്ടു. എൻ കെ അക്ബർ എംഎൽഎ മരണമടഞ്ഞവരുടെ വീടുകൾ സന്ദർശിച്ചു.

date