Skip to main content

നൂറുദിന കര്‍മപദ്ധതിയില്‍ ജില്ലയിൽ ഒരുങ്ങുന്നത് 119  വിശ്രമകേന്ദ്രങ്ങള്‍

   എറണാകുളം: ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ശുചിത്വമിഷൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 119 വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കും.  യാത്രക്കാര്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ ലഘുഭക്ഷണശാലയും  സ്ത്രീസൗഹൃദ  പൊതുശുചിമുറിയും ഉൾപ്പെടുന്നതാണ് വിശ്രമ കേന്ദ്രങ്ങൾ.  
  പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള പൊതു ശുചിമുറികള്‍ ആധുനിക  സൗകര്യങ്ങളോടെ പുതുക്കി പണിയുകയോ പുതിയവ നിര്‍മിക്കുകയോ ചെയ്യാം. 72 പുനരുദ്ധാരണ പദ്ധതികളും 47 പുതിയ പദ്ധതികളുമാണ്   നിലവില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. 26 ശുചിമുറികളുടെ നിര്‍മാണം പദ്ധതിയുടെ കീഴിൽ പൂര്‍ത്തിയായിട്ടുണ്ട്

date