Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

 

2021 ജനുവരിയിൽ അക്രഡിറ്റേഷൻ കമ്മിറ്റി ചേർന്ന് പാസാക്കിയ പുതിയ അപേക്ഷകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ നൽകി വരികയാണ്.

ജനുവരിയിൽ അക്രഡിറ്റേഷൻ കമ്മിറ്റി പാസാക്കിയ അപേക്ഷകരിൽ ഇതുവരെ ഓൺലൈനിൽ ഫോട്ടോയും വിവരങ്ങളും അപ് ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ സമർപ്പിക്കാത്തവർ ഇനിയും ഉള്ളതായി കാണുന്നു. ഓൺലൈനിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് പ്രിന്റ് സമർപ്പിച്ചാൽ മാത്രമേ  അപ്രൂവ് ചെയ്ത് കാർഡ് പ്രിന്റ് ചെയ്യാനാകൂ.

കമ്മറ്റി പാസാക്കിയ അപേക്ഷകരിൽ ഓൺലൈനിൽ വിവരങ്ങൾ അപ്ലോഡ് ചെയ്ത് പ്രിന്റ് സമർപ്പിക്കാത്തവർ കാർഡിനായി ഈ നടപടികൾ ജൂലൈ 15 നകം നിർബന്ധമായി പൂർത്തിയാക്കേണ്ടതാണ്.

വിശദാംശങ്ങൾക്ക് അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരെ ബന്ധപ്പെടാം.

date