Skip to main content

ഡിജിറ്റൽ പഠനം ചർച്ച

ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഡിജിറ്റൽവത്ക്കരണത്തിന്റെ പ്രാരംഭഘട്ടം എന്ന നിലയിൽ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും എൽ.എം.എസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പഠന സംവിധാനങ്ങൾ ഒരുക്കുന്നതിനെകുറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ, ഉന്നതവിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, കോളേജ് വിദ്യാഭ്യാസ ഡയക്ടറേറ്റ്, അസാപ്പ്, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കെ.ഡിസ്‌ക് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ നവകൈരളി ഹാളിലാണ് യോഗം. ഓൺലൈനിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പി.എൻ.എക്സ് 2108/2021

date