Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനത്തിന് രജിസ്ട്രേഷന്‍

ജില്ലാ പഞ്ചായത്തിന്റെ ജന്തുക്ഷേമ ക്ലിനിക്ക് പദ്ധതിയുടെ ഭാഗമായി സഞ്ചരി ക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭിക്കുന്നതിന് ക്ഷീരസംഘങ്ങളും ഡയറി ഫാമുകളും ജില്ലാ പഞ്ചായത്തില്‍ ജൂലൈ 15 ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടത്തണം എന്ന് മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ 1500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത ശേഷമാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഫോണ്‍-9447702489.
(പി.ആര്‍.കെ നമ്പര്‍.1602/2021)

date