Post Category
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്: 72 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് അവസരം. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷന് ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസര്‍/ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, ( ആറ് ഒഴിവുകള്‍) ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍മാര്‍ ( 14 ഒഴിവുകള്‍), അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍മാര്‍ ( 52 ഒഴിവുകള്‍) തസ്തികകളിലേക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയേഴ്സ് വിഭാഗത്തില്‍ (www.kudumbashree.org/careers) ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1615/2021)
date
- Log in to post comments