Skip to main content

മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഗുണനിലവാരത്തിലുള്ള ശുദ്ധജലം ലഭ്യമാക്കും

 

ആലപ്പുഴ: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി മികച്ച ഗുണനിലവാരത്തിലുള്ള ശുദ്ധജലം ലഭ്യമാക്കാന്‍ തീരുമാനം. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി പ്രതിദിനം 25,000 ലിറ്റര്‍ ശുദ്ധജലമാണ് ആവശ്യം. നിലവില്‍ ലഭിക്കുന്ന ജലത്തേക്കാള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ജലമാണ് ഇനിമുതല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് എത്തിക്കുക. ഇതിനായി ആശുപത്രി പരിസരത്ത് ജലശുദ്ധീകരണ ടാങ്ക് നിര്‍മിക്കാനും തീരുമാനമായി. ദുരന്ത നിവാരണം വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, വാട്ടര്‍ അതോറിറ്റി, മെഡിക്കല്‍ ആശുപത്രി മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date