Skip to main content

ജില്ലയില്‍ വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന് തുടക്കം

 

ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പ് ജൂലൈ ഒന്ന് മുതല്‍ രണ്ടാഴ്ച എല്ലാ പഞ്ചായത്തിലും വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂലൈ ഒന്ന് മുതല്‍ 15വരെയാണ് സംസ്ഥാന വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന്‍. കര്‍ഷകരില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയെപ്പറ്റി അവബോധം വര്‍ദ്ധിപ്പിക്കാനും പരമാവധി കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ കൊണ്ടു വരാനുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജില്ലയിലെ എല്ലാ കൃഷിഭവന്‍ തലത്തിലും ക്യാമ്പയിന് തുടക്കമായി. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. വെബ്‌സൈറ്റ്: www.aims.kerala.gov.in

date