Skip to main content

തുറവൂരില്‍ വിനോദ സഞ്ചാര കേന്ദ്രം ഒരുങ്ങുന്നു

 

ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ രണ്ടരക്കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന 'വഴിയോര അമിനിറ്റി സെന്റര്‍' വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. വിലയിരുത്തി. തുറവൂര്‍- തൈക്കാട്ടുശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡ് കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഓപ്പണ്‍ സ്റ്റേജ്, ശുചിമുറി ബ്ലോക്ക്, അപ്രോച്ച് റോഡിന്റെ വശങ്ങളില്‍ തറയോട് പാകല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
അഡ്വ. എ.എം. ആരിഫ് എം.എല്‍.എയായിരുന്ന കാലത്താണ് തൈക്കാട്ടുശ്ശേരി പാലം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി വിനോദ സഞ്ചാര വകുപ്പിനെ സമീപിച്ചത്.

date